Friday 12 June 2009

ഒരു പാലക്കാടന്‍ പോലീസ് ഗാഥ ............................



ഓര്‍മയില്‍ ആദ്യമുള നാളുകള്‍ പാലക്കാടെതാണ് . 1989സിലെ കാക്ക മലര്‍ന്നു പറക്കാന്‍ നോക്കി പെടലി ഉളുകിയ ഒരു സുപ്രഭാതത്തില്‍ആണ് തൃശൂര്‍ ജിലയിലെ മാപ്രാണം ആശുപത്രിയില്‍ നമ്മുടെ കഥാനായകന്റെ നാടിനെ കിടിലം കൊലിച്ചു കൊണ്ടുള്ള ജനനം . ജനിച്ച ഉടനെ അമ്മയെ നോക്കി കരയന്ന്ടതിനു പകരം കോച്ചിങ്ങിന് വന്ന നേഴ്സിനെ നോക്കി കരഞ്ഞതാണ് നമ്മുടെ ഞാന്‍ എന്നാ വീര നായകന്‍റെ പേരില്ല എഫ്‌ ഐ ആറില്‍ ഇല്ലാത്ത ആദ്യത്തെ കേസ്. പരിപാവനമായ എന്റെ കുഞ്ഞു മനസ് , ഉജാല ഇട്ടു വെളുപിച്ച ഗൌണുമായി വന്ന നേഴ്സിനെ എന്നെ നോകിചിരിക്യുന്ന ഒരു വെളുത്ത മാലാഖയായി മിസ്സ്‌ അണ്ടര്‍ സ്റ്റാന്റ് ചെയ്തു എന്നാ സത്യം പറഞ്ഞു വാദിച്ചു ജയിക്യാനുള്ള പിക്ക് അപ്പ് ഉണ്ടായിരുനില്ല അന്നെനിക്യു . എന്നോടി കൊലച്ചതി കാണിച്ച വീടുകരുടെം നാടുകാരുടെം അനീതിക്യെതിരെ അന്ന് ഞാന്‍ കണ്ണടച്ചു.
പിന്നെ ഓര്‍മയുള്ള കണ്ണ് തുറന്നു വച്ച സംഭവങ്ങള്‍ ഒക്കെ പാലക്കാട് ആണ് ഉണ്ടായത്‌ . ബ്രസീലിലെ പുലി പിള്ളേര് ഫുട്ബാള്‍ തട്ടുന്ന പോലെയായിരുന്നു ഒരു വീട്ടിന്നു അടുത്ത വീട്ടിക്യു ഒടയതമ്പുരാന്‍ എന്‍റെ റോയല്‍ ഫാമിലിയെ തട്ടി കൊണ്ടിരുന്നെ . ഒരു പൊടി പയ്യന്‍സ് എന്ന പരിഗണന തരാതെ എന്നെയും തൂകി വീടുമാരല്‍ വീടുകാര്‍ ഒരു ഫാഷന്‍ ആകി. ആ കല പരിപാടിക്യു ഇടക്യൊരു ഇടവേള കിട്ടിയത് ഹൈവേക്യടുത്തു വീട് പണിതപോള്‍ ആണ്.
ഗണപതി അമ്പലത്തിനടുതായിടുന്നു വീട് . ആ ടൈമില്‍ അയല്കാരുടെ റോള്‍ വഹിച്ചുരുന്നവര്‍ മുഖ്യമായും മൂന്ന് ഫാമിലീസ് ആണ്. വലതു വശത്ത് ജോര്‍ജ്‌ അങ്കിള്‍, പ്രിയപത്നി മേഴ്സി , രണ്ടു പുത്രന്മാര്‍ ജിനുവും ബിനുവും. ഇടതുവശത്ത് മി. തോംസണ്‍ അങ്കിള്‍, പ്രിയ പത്നി മോളി, അനന്തര ഫലങ്ങളായ മൂത്ത മകള്‍ റിന്‍സി , എളയ മോന്‍ മുണ്ടന്‍ താറവെന്നു വിളിക്യുന്ന ടോണി . ടോണിക്യു വെള്ളം കാണുന്നത് മഹാ വെറുപാനു. തന്മൂലം മഹാന്‍ മാസത്തില്‍ രണ്ടു തവണയെകാള്‍ കുളിക്യുന്നത് മഹാ അപരതമായി കരുതി പോന്നു . ഒരിക്യാല്‍ അവന്റെ അപ്പന്‍ മകനോടുള്ള സ്നേഹം മൂത്ത് എടുത്തു പൊക്കി മൂര്‍ധാവില്‍ ഒരുമ്മ കൊടുക്കാന്‍ നോക്കി , ആ പരിമളം പൂകി ബോധം കേട്ട് വീണേ പിന്നെ അധികം സ്നേഹ പ്രകടങ്ങള്കൊനും നിക്കാറില്ല . കാകക്യു തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു പോലെ യാകമെങ്ങില്‍ പിന്നെ മോളി ആന്റി സ്വന്തം മകനെ ഒരു ബൂലോഗ സംഭവം എന്ന് കരുതി പോന്നത് നാടുകാര്‍ ക്ഷമിച്ചിരുന്നു. ഏതായാലും കടലിനും ചെകുത്താനും നടുകെന്ന പറഞ്ഞ പോലെ നടുകായിരുന്നു ഞങ്ങളുടെ താമസം. മൂനാമത്തെ ഫാമിലി ആണ് പോലീസ് കുട്ടന്‍ നായരുടെ ഫാമിലി . ഫാമിലി പ്ലനിങ്ങിന്റെ പിഴവ് മൂലം കുട്ടന്‍ നായര്‍ക്യു പിള്ളേര്‍ അഞ്ചായി രുന്നു . കഥയിലെ താരം കുട്ടന്‍ നായരാണ്. സംഗതി നടന്നത് ഒരു വെളിയഴ്ച രാത്രിയാണ് . ഞാന്‍ അന്ന് മേമെടെ റൂമിന് അമ്മെട റൂംമിലെക്യു ഒരു താത്കാലിക സ്ഥലം മാറ്റം വാങ്ങിയിരുന്നു. അതിനെ പിന്നിലെ കഥ വേറെയാണ് . സംഗതി അന്നെനിക്യു മൂന്ന് വയസ് ആയിരുനെങ്ങിലും എന്റെ തീറ്റ ചുക്കെടന്റെ വെട്ടുകാളയെകാല്‍ ദയനീയമായിരുന്നു . എണ്ണി പെരുകിയാലും പതിനഞ്ചു കിലോ കഷ്ടിയുള്ള എന്റെ ആ ഓണക കൊള്ളി പോലിരുന്ന ബോഡിയില്‍ പേര നിറഞ്ഞു കേട്ടിക്യാന്‍ നികാറയിരുന്ന വല്ല കോഴി കുഞ്ഞ ങ്ങളും ഉണ്ടോ എന്ന് വരെ വീടുകാര്‍ സംശയം പ്രകടിപിച്ചിരുന്നു . മേമ എപ്പോളും അതിന്റെ പേരില്‍ എന്നെ പ്രത്യക്ഷമായും പരോക്ഷമായും ഇടക്യപമാനിച്ചിരുനു. യുദ്ധഭൂമിയില്‍ യോധവിനു ലക്‌ഷ്യം മാത്രമാണ് പ്രധാനം എന്ന് മനസിലാകി ആ കുതുവാകുകള്‍ മൈന്‍ഡ് ചെയ്തെ എന്റെ തീറ്റ കലാപരുപാടി നല്ല തോതില്‍ തുടരന് കൊണ്ടിരുന്നു .
(ശേഷം ഒരു ഉച്ച ഉറകത്തിനു ശേഷം തുടരും )

ഒരു മുന്‍‌കൂര്‍ ജാമ്യം ...................




എഴുതണം എന്ന് കുറെ വിചാരിച്ചതാണ്. പക്ഷെ പണ്ട് എപ്പോഴോതലകുത്തി മറഞ്ഞു ഏകാന്തതയുടെ അപാരതീരങ്ങളില്‍ , ഭാവനയുടെ ചിറകുവിരിച്ചു, മൂനാം ക്ലാസ്സിലെ ലില്ലി ടീച്ചറുടെ കോപ്പി രയിട്ടിംഗ് പോലുംഅവഗണിച്ച് ഞാന് എഴുതിയ നാല് പേജുള്ള, ഒരു പക്ഷെ മലയാള സാഹിത്യലോഗത്ത് തരംഗം സൃഷ്ടിചെകാന്സാധ്യത ഉണ്ടായിരുന്ന കഥ , തലേന്ന് കണ്ടസുരേഷ് ഗോപിയുടെ സിനിമയുടെ അതെ കഥയാണ് എന്ന് തികച്ചുംകരുണയിലാതെ പൈശാചികമായി , എനിക്യാണും പെണ്ണുമായി ഒന്നേ ഉള്ളുഎന്ന് കരുതി പോന്ന സ്വന്തം ചേട്ടന് പറഞ്ഞതിഞ്ഞു ശേഷം, പരിപാടിക്യുമാത്രം ഇത്തിരി പേടിയാണ്. സംഗതി തലേ ആഴ്ച കണ്ട സുരേഷ് ഗോപിയുടെചുക്കാന്എന്നാ പടം എനിക്യു തലക്യു പിടിച്ചിരുന്നു.....പക്ഷെ എന്റെമഹത്തായ എഴുത്തിലെ കഥാപാത്രത്തിന് സിനിമയിലെ അതെ പേരല്ല എന്നാസത്യം, എനിക്യു മുന്പേ ഇഹലോകതെക്യു തമ്പുരാന്തൊടുത്തു വിട്ടകൊള്ളികമ്പ് പോലെ ഇരുനിരുന്ന എന്റെ ചേട്ടച്ചാര് മനസിലാകിയിരുനില്ല. എംടി യെയും , മാധവികുട്ടിയെയും പിന്നെ എനിക്യുമൊക്കെ ജീവിതത്തില്ഇതുപോലെ സാഹിത്യമെന്തെന്നറിയാത്ത ചീള് കേസ് കെട്ടുകളെ നേരിടേണ്ടിവരും എന്ന് മനസ്സില് പറഞ്ഞു ഞാന്എന്നാ മൂനാം ക്ലാസ്സു കാരന് സ്വയംസമാധാനിച്ചു. പക്ഷെ ഇനിയങ്ങു വിട്ടാല് പറ്റില. ആടിന്കൂടില്കിടനാലുംപുലി പുലി തന്നെ എന്ന് വെറുതെ തല്ലു കൊള്ളിക്യാന്വേണ്ടി ആരോ മനസ്സില്പറയാന് തുടങ്ങീട് കാലം കുറെ ആയി. ഇത് പോലെ ഒരിടക്യു ഉള്വിളിസഹിക്യാന്ആകാതെ വേലി പൊട്ടി ഒഴുകിയ ആശയങ്ങള് നാലാം ക്ലാസ്സില്വച്ച് കവിത രൂപത്തില് എഴുതി അന്നമരിയക്യു കൊടുത്തതാണ് , അന്ന്‘’ചെറുകന്ന്റെ ഓരോ ചൊറികടി’’ എന്ന ഭാവത്തില് നോരുന്തു പോലെഇരുന്ന ഉണ്ടകണ്ണി എന്നെ ഒരു നോട്ടം നോകി .

സത്യമായും പ്രണയമായിരുനില്ലവരികളില്പ്രമേയം , പിന്നെ ചിലപ്പോ അവള്‍ക്ക്‌ അത്യാവശ്യ നല്ല മലയാളംഅറിയാകുന്നതു കൊണ്ടയിരിക്യും എന്നഹൈപോന്തെസിസില്മാത്രമേ എനിക്യെത്തി ചേരാന്കഴിഞ്ഞുള്ളൂ . മുത്തപന്മാരുടെ കൃപ കടാക്ഷം കൊണ്ടോ, അതോ പുറത്തറിഞ്ഞാല്മലയാള സാഹിത്യത്തിനു തേങ്ങ ചകിരിയിട്ട്ഒരച്ചുതേച്ചാലും പോകാത്ത തീരാ കറയകുമെന്നു അവള്ക്ക് താനെ തോനിയത് കൊണ്ടോ അവളതു മേരി ടിച്ചറുടെ കയ്യില്കൊടുത്തില്ല

കൊടുതിരുനെങ്കില്‍, അന്ന് മലയാള സാഹിത്യ ലോകത്തിന്റെ നെടും തൂണില്കയറി ബാലന്സ്തെറ്റാതെ നില്കാന്കിനാവ് കണ്ട , വളര്നു വന്നുകൊണ്ടിരുന്ന ചെറുസാഹിത്യകാരന്റെ ഹൃദയത്തില്മാത്രമല്ല , ചന്തിക്യും കണ്ടേനെ ഒരിക്യലുംമറക്കാന്ആകാത്ത ഗ്രഹാതുരുതം ഉണ്നര്ത്തുന്ന സുഖമുള്ള നോവിന്റെപാടുകള്‍ . ഇനിയിപ്പൊ ആരെയും പേടിക്യന്ന്ട കാര്യമില്ല , അന്ന മരിയ പണ്ടേ ആ ചൊറിയന്‍ ചെക്കനെ മറന്നു കാണും , മേരി ടിച്ചര്‍ റിടയര്‍ ചെയ്തു വീട്ടിലിരുന്നു പണ്ടേന്റെ അടകം പല പിള്ലെരുടെം ട്രൌസര്‍ നനയിച്ച ആ ചൂരല്‍ വടി നോകി കീരിടത്തില്‍ കവിയൂര്‍ പൊന്നമ മോഹന്‍ലാലിനെ നോകിയപോള്‍ എടുത്തു വിട്ട അതെ ഫ്രിഖ്‌ുഎന്‍സിയില്‍ ദീര്‍ഖ നിശ്വാസം എടുത്തിരിക്യുന്ന്ടകും . പിന്നെ ആകെ പേടിക്യാനുള്ളത് നാട്ടിലെ മലയാളമറിയാവുന്ന ഉശിരുള്ള പയലുകളെ ആണ് , പക്ഷെ ബ്രിട്ടീഷ്‌ എയര്‍വേസിന് ലിഫ്റ്റ്‌ ചോദിച്ചോ , അലെങ്ങില്‍ കക്കൂസില്‍ കേറിയിരുന്നു കള്ള ബിമാനം കേറിയോ , പിളെരിവിടെ വന്നു പണി തരിലെന്നു ഉറപ .അത് കൊണ്ട് ഇനിയും പിടിച്ചു വയ്ക്യാന്‍ വയ്യ . പണ്ട് അമ്മാമ കുക്കര്‍ വാങ്ങിച്ച കാലത്ത് കറി അങ്ങ് ശേരിക്യും വെന്തോട്ടെ എന്നലോജിച്ചതും , എന്‍റെ അമ്മച്ച്യെ എന്നെ കൊണ്ട് വയ്യയെ എന്നലറി വിളിച്ചു കുക്കര്‍ ഒരു ചീറ്റല്‍ അങ്ങ് ചീറ്റിയപ്പോ , കാലന്‍ കുക്കറിന്റെ രൂപത്തില്‍ തന്റെ മുന്നില്‍ വന്നതാണ് എന്ന് വിചാരിച്ചു , എന്‍റെ ഈശോ മറിയം ഔസേപേ എന്ന് വിളിച്ചു ടോപ്‌ ഗിയറില്‍ അമ്മാമ അടുകലെന്നു പുറത്തെക്യു വച്ച് പിടിച്ചതോര്‍മയുന്ന്ട് ….അതെ കുക്കറിന്റെ അവസ്ഥയാണോ എന്നിലെ എഴുത്തുകാരന് , ‘മുട്ടി നിക്കുക ’ എന്ന പ്രയോഗം കൂടുതല്‍ അര്‍ദ്ധവതാകുന്നത് ഇവിടെയാണ്‌ . മലയാളം എന്ന മഹാമാനസ്കയായ അമ്മക്യു സഹിക്യില്ലെനറിയാം, എന്തിനു , പെറ്റ തള്ള സഹിക്യുല ..പിന്നെയാ , എന്നാലും അങ്ങ് പടച്ചു വിടാ . സഹിക്യ , ക്ഷ്യമിക്യ …